Connect with us

Palakkad

പരസ്യ ചുംബനം സാംസ്‌കാരിക കേരളം കടുത്ത വില നല്‍കേണ്ടി വരും: എസ് വൈ എസ്

Published

|

Last Updated

കൊപ്പം: പ്രണേതാക്കള്‍ക്ക് സൈ്വര വിഹാരത്തിന് അവസരമൊരുക്കിയെന്ന പേരില്‍ കോഴിക്കോട്ടെ റസ്‌റ്റോറന്റ് ഒരു വിഭാഗം അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് രണ്ടിന് മറൈന്‍ ഡൈവില്‍ ഫേസ് ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന പരസ്യചുംബന പരിപാടിക്ക് സംസ്‌കാരിക കേരളം കടുത്ത വില നല്‍കേണ്ടി വരുമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അഭിപ്രായപ്പെട്ടു.
സമര്‍പ്പിത യൗവനം. സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28,മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഗൈഡ് രണ്ടിന്റെ പദ്ധതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.റസ്‌റ്റോറന്റ് അടിച്ച് തകര്‍ത്തത് നിയമം കൈയിലെടുക്കലാണ്. നിയമം അനുവദിക്കുന്ന നിലയില്‍ ആര്‍ക്കും പ്രതിഷേധിക്കാവുന്നതാണ്. എന്നാല്‍ പ്രതിഷേധങ്ങളിലും സംസ്‌കാരിക ത്തനിമ നിലനിര്‍ത്തണം. പരസ്യമായുള്ള ചുംബനവും ആലിംഗനവും സംസ്‌കാരിക നിലവാരത്തിന് യോജിച്ചതല്ല. കേരളത്തില്‍ നാം നിലനിര്‍ത്തിപ്പോരുന്ന കുടുംബ”ഭദ്രതയും സദാചാരബോധവും തകര്‍ക്കാന്‍ ഇത് വഴിവെക്കും. സംസ്‌കാരിക കേരളം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരണം.
യുവത്വത്തെ നാടിന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാന്‍ പരിശ്രമിക്കണം. ആഭാസകരമായ ചെയ്തികളില്‍ നിന്ന് യുവമനസ്സുകളെ പിന്‍തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊയ്തീന്‍കുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു. ഉമര്‍മദനി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. സി അലിയാര്‍ അഹ് സനി, ഇ പി അബൂബക്കര്‍ ബാഖവി, ഉമര്‍ അല്‍ഹസനി, സഈദ് കൈപ്പുറം, ത്വാഹാതങ്ങള്‍, റസാഖ് മിസ് ബാഹി, സി എ ഖാദര്‍, യൂസഫ് സഖാഫി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest