കര്‍ണാടക യാത്ര: ജില്ലയില്‍ നിന്നും പോകുന്ന ബസുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

Posted on: November 1, 2014 6:07 am | Last updated: October 31, 2014 at 10:07 pm

കാസര്‍കോട്: നാളെ മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപിക്കുന്ന കാന്തപുരത്തിന്റെ കര്‍ണാടകയാത്രയുടെ സമാപന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ജില്ലയില്‍നിന്നും പോകുന്ന വാഹനങ്ങള്‍ ഉള്ളാള്‍ നേത്രാവതി പാലം കഴിഞ്ഞ് ജെപ്പു റോഡിലൂടെ കടന്ന് എമ്മെകര ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ജില്ലയില്‍ നിന്ന് പോകുന്ന സ്‌പെഷ്യല്‍ ബസുകളുടെ നമ്പറുകള്‍ ്യെസെറെ@ഴാമശഹ.രീാ എന്ന ഐഡിയില്‍ മെയില്‍ ചെയ്യുകയും 9847869777 നമ്പറില്‍ മെസേജ് അയക്കുകയും ചെയ്യണം.