എസ് വൈ എസ് വാര്‍ഷികം: എഴുത്തുമേളക്ക് ജില്ലയില്‍ തയ്യാറെടുപ്പ് തുടങ്ങി

Posted on: November 1, 2014 6:02 am | Last updated: October 31, 2014 at 10:03 pm

കാസര്‍കോട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന എഴുത്തുമേളക്ക് ജില്ലയിലും ഒരുക്കങ്ങളാരംഭിച്ചു.
സമ്മേളന കര്‍മപദ്ധതികളുടെ ഭാഗമായി സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന എഴുത്തുമേള മഞ്ചേശ്വരം, ഉദുമ, പരപ്പ സോണുകളില്‍ വിവിധ ദിവസങ്ങളിലായി നടക്കും.
ഈമാസം ഏഴിന് മഞ്ചേശ്വരം സോണിലെ ഉപ്പളയിലും പരപ്പ സോണിലെ ക്ലായിക്കോട്ടും എഴുത്തുമേള സംഘടിപ്പിക്കും.
ഉദുമ സോണ്‍ എഴുത്തുമേള കുണിയ നാഷണല്‍ ഹൈവേ പാതയോരത്തെ മൈതാനത്ത് സംഘടിപ്പിക്കും. സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കു പുറമെ സര്‍ക്കിള്‍, യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും കലാതപ്തരായവരും ആര്‍ട്ടിസ്റ്റുകളുമായ സംഘടനാ അനുഭാവികളും സംബന്ധിക്കും.
എഴുത്തുമേളയില്‍ നിര്‍മിക്കുന്ന ചാക്ക്‌ബോര്‍ഡ്, ബാനര്‍, ടവര്‍ ബോര്‍ഡ് തുടങ്ങിയവ അന്നേദിവസം വൈകുന്നേരം സോണ്‍ പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ സ്ഥാപിക്കും.
ഫഌക്‌സ് മാലിന്യ മുക്ത കേരളത്തിന് തയ്യാറെടുക്കുന്ന സര്‍ക്കാര്‍ പദ്ധതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് വൈ എസ് നടത്തുന്ന സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണമായും സഹകാരികളാവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ ഇ സി കണ്‍വീനര്‍ അറിയിച്ചു.