Connect with us

Kasargod

വികസന പദ്ധതികള്‍ക്ക് 37.50 ലക്ഷം രൂപ അനുവദിച്ചു

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപയും എം എല്‍ എ മാരുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും 18.50 ലക്ഷം രൂപയും അനുവദിച്ചു.
മഞ്ചേശ്വര ഗ്രാമപഞ്ചായത്തില്‍ പിലിക്കുടല്‍-മൂഡംബയല്‍-നീരാളി റോഡ് ടാറിംഗ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയും മംഗല്‍പ്പാടി പഞ്ചായത്തില്‍ ബെജാര്‍-ബേക്കൂര്‍ വയല്‍ റോഡ് ടാറിംഗിന് 5 ലക്ഷവും ബദിയടുക്ക പഞ്ചായത്തില്‍ ബാറഡുക്ക കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് നാല് ലക്ഷം രൂപയുമാണ് എം പി ഫണ്ടില്‍നിന്നും അനുവദിച്ചത്.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 24-ാം വാര്‍ഡില്‍ സീനത്ത് നഗര്‍ റോഡ് നടപ്പാത നിര്‍മാണത്തിന് 2.5 ലക്ഷവും ഐത്തന്‍ റോഡില്‍ ഡ്രൈനേജ് കവറിംഗ് സ്ലാബ് സ്ഥാപിക്കാന്‍ 2.5 ലക്ഷം രൂപയും കാറഡുക്ക പഞ്ചായത്തില്‍ കുണ്ടാര്‍ ഉളിയത്തടുക്ക റോഡ് ടാറിംഗിന് 3.5 ലക്ഷം രൂപയും എന്‍ എ നെല്ലിക്കുന്ന എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും അനുവദിച്ചു.
ഉദയമംഗലം-കോത്തരമ്പത്ത് റോഡ് നിര്‍മാണത്തിന് കെ കുഞ്ഞിരാമന്‍ എം എല്‍ എ(ഉദുമ) യുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും ആറു ലക്ഷം രൂപയും അനുവദിച്ചു.