Connect with us

Kollam

ചികിത്സയില്‍ കഴിയുന്ന സഹപാഠിക്ക് കുട്ടികളുടെ കൈത്താങ്ങ്‌

Published

|

Last Updated

ആയൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന സഹപാഠിക്ക് സ്‌നേഹ സാന്ത്വനമായി മുരുക്കുമണ്‍ കെ വി എം യു പി എസിലെ കുട്ടികളുടെ കാരുണ്യത്തിന്റെ കൈത്താങ്ങ്. ചികിത്സയില്‍ കഴിയുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥി ചടയമംഗലം സെമീന മന്‍സിലില്‍ അല്‍ സാബിത്തിനാണ് കുട്ടികളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ചികിത്സാ സഹായം നല്‍കിയത്. ഹെഡ്മിസ്ട്രസ് പി സീതാകുമാരി കുട്ടിക്ക് സഹായം കൈമാറി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശൂചീകരണ പദ്ധതി ഹരിതം ത്വരിതം ശുചിത്വം സ്‌കൂള്‍ മാനേജര്‍ വിഷ്ണു വേണുജി ഉദ്ഘാടനം ചെയ്തു.പരിസ്ഥിത സൗഹൃദ സന്ദേശം ഏറ്റുചൊല്ലിയ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക്, ഫഌക്‌സ് ബോര്‍ഡ്, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം കുറച്ച് പ്ലാസ്റ്റിക് മാലിന്യം സമൂഹത്തില്‍ നിന്നു പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തു.