Connect with us

Kozhikode

ആര്‍മി റിക്രൂട്ട്‌മെന്റ് അടുത്ത മാസം അഞ്ച് മുതല്‍ 15 വരെ

Published

|

Last Updated

കോഴിക്കോട്: ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ അഞ്ച് മുതല്‍ 15 വരെ കണ്ണൂര്‍ മങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുമെന്ന് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസര്‍ കേണല്‍ അനില്‍ താകൂറും മെഡിക്കല്‍ ഓഫീസര്‍ മേജര്‍ രാജേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ കോഴിക്കോട്, കാസര്‍ക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കേണ്ടത്. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കോഴിക്കോട് ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് റാലി നടത്തുന്നത്. ഫിസിക്കല്‍ ടെസ്റ്റിലും മെഡിക്കല്‍ ടെസ്റ്റിലും വിജയിക്കുന്നവര്‍ക്കായി അടുത്ത മാസം 30ന് എഴുത്തു പരീക്ഷ നടത്തും. റിക്രൂട്ട്‌മെന്റ് റാലിയില്‍ മെഡിക്കല്‍ ടെസ്റ്റില്‍ അയോഗ്യരാക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിയിലെ സജ്ജീവനി ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാകാന്‍ ഒരവസരം കൂടി നല്‍കും. ഇങ്ങനെ യോഗ്യരാണെന്ന് തെളിയുന്ന പക്ഷം എഴുത്തു പരീക്ഷക്കിരുത്തും. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടത്തുകയെന്നും റിക്രൂട്ട്‌മെന്റ് തികച്ചും സുതാര്യമായിരിക്കുമെന്നും ഇവര്‍ അറിയിച്ചു. റിക്രൂട്ട്‌മെന്റ് റാലി റിക്രൂട്ട്‌മെന്റ് ഓഫീസ് നേരിട്ടാണ് നടത്തുക. ഇതിനായി ഏജന്റുമാരെയോ ദല്ലാള്‍മാരെയോ ചുമതലപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും ഏജന്റുമാര്‍ ഉദ്യോഗാര്‍ഥികളെ സമീപിച്ചാല്‍ ഇക്കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ആര്‍മി റിക്രൂട്ടിംഗ് ഓഫീസറേയോ അറിയിക്കണം. റിക്രൂട്ടിമെന്റിന് അപേക്ഷാ ഫോറം ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഏജന്റിനേയോ ദല്ലാള്‍മാരെയോ ഏല്‍പ്പിക്കരുതെന്നും ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസര്‍ കേണല്‍ അനില്‍ താകൂര്‍ പറഞ്ഞു.