Connect with us

Kasargod

മാനസിക രോഗിയുടെ വിളയാട്ടം: നാട്ടുകാര്‍ക്ക് പണിയായി

Published

|

Last Updated

ചെറുവത്തൂര്‍: ഒരു മാനസിക രോഗിയുടെ വിക്രിയകള്‍ ചെറുവത്തൂര്‍ ടൗണ്‍ നിവാസികള്‍ക്ക് തലവേദനയുണ്ടാക്കി. ഇന്നലെ ഉച്ചമുതലാണ് ബൈക്ക് ബലഹീനതയായ യുവാവ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിമുതല്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. റോഡുവക്കില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കയറിയിരുന്ന് ഓടിക്കാന്‍ ശ്രമിച്ച ഇയാളെ മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ പിടികൂടി പെരുമാറി പോലീസില്‍ ഏല്‍പ്പിച്ചു. പോലീസെത്തിയപ്പോഴാണ് ഇയാള്‍ മാനസിക രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് നാട്ടുകാരുടെ ഇടയില്‍ നിന്ന് ഇയാളെ പോലിസ് മോചിപ്പിച്ചു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും വെച്ച് ഇയാള്‍ ഇതേ പണി ഒപ്പിച്ചു. അവിടെനിന്ന് നാട്ടുകാര്‍ ഓടിച്ചപ്പോള്‍ വീണ്ടും ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ ചെന്ന് ബൈക്കിന്റെ ഹെല്‍മെറ്റ് എടുത്ത് ഓടുകയും നാട്ടുകാര്‍ പിടികൂടുകയും ചെയ്തു. സന്ധ്യക്കും ഇയാളുടെ വിക്രിയകള്‍ തുടരുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഏതു നാട്ടുകാരനെന്നോ മറ്റു വിവരങ്ങളോ ആര്‍ക്കും അറിയില്ല.