സാംബിയ പ്രസിഡന്റ് മികായേല്‍ സാറ്റ അന്തരിച്ചു

Posted on: October 29, 2014 12:42 pm | Last updated: October 29, 2014 at 12:42 pm

Michel sata

ലുസാക്ക: ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ പ്രസിഡന്റ് മകായേല്‍ സാറ്റ അന്തരിച്ചതായി റിപ്പോര്‍ട്ട്. വെളിപ്പെടുത്തപ്പെടാത്ത രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ലണ്ടനിലെ കിംഗ് എഡ്വാര്‍ഡ് 6 ആശുപത്രിയില്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആശുപത്രി അധികൃതരോ ഔദ്യേഗിക കേന്ദ്രങ്ങളോ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

77കാരനായ സാറ്റയെ ഈ മാസം 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പും ഉണ്ടായിരുന്നില്ല.