Connect with us

Gulf

'വിദ്യാര്‍ഥികളെ ശാക്തീകരിക്കും'

Published

|

Last Updated

അബുദാബി: വിദ്യാര്‍ഥികളെ ശാക്തീകരിക്കാനുള്ള ഖലീഫാ പദ്ധതിക്കു വേണ്ടിയുള്ള കമ്മിറ്റിക്ക് യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കി.
സാംസ്‌കാരികത്തനിമ നിലനിര്‍ത്തുക, സമൂഹത്തിന്റെ കെട്ടുറപ്പിന് സംഭാവന നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ശാക്തീകരണത്തിനുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി പറഞ്ഞു.
പുതിയ ആശയങ്ങളാണ് നടപ്പാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തും. വെല്ലുവിളികള്‍ നേരിടുന്നതിന് വിദ്യാര്‍ഥികളെ പങ്കാളികളാക്കും. ദേശത്തിന്റെ സുരക്ഷ വിദ്യാര്‍ഥികളുടെ കൈയില്‍ ഭദ്രമാണെന്നും മേജര്‍ ജനറല്‍ പറഞ്ഞു.