Connect with us

International

റഷ്യന്‍ വിമതര്‍ക്കെതിരെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചെന്ന വാദം ഉക്രൈന്‍ നിഷേധിച്ചു

Published

|

Last Updated

കീവ്: റഷ്യന്‍ വിമതര്‍ക്കെതിരെ ആറ് മാസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉക്രൈന്‍ സൈന്യം വ്യക്തമാക്കി. വിമതര്‍ക്കെതിരെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഉക്രൈന്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മനുഷ്യാവകാശ സംഘടനയും ന്യൂയോര്‍ക്ക് ടൈസും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഉക്രൈന്‍ നിരോധിത ബോംബുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നത്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മനുഷ്യാവകാശ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 പ്രാവശ്യം ഇത്തരം സംഭവങ്ങള്‍ ഉണ്ടായെന്നും ആറ് പേര്‍ ഇതില്‍ കൊല്ലപ്പെട്ടെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണെസ്‌ക് നഗരത്തിന് ഉള്ളിലും പുറത്തും ഈ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ വ്യാപകമായി ഉപയോഗിച്ചതിന് ധാരാളം തെളിവുകളുണ്ടെന്നും ഇത് വലിയൊരു പ്രദേശത്ത് നാശം വിതക്കുമെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതുപോലെ, ഉക്രൈനിന്റെ പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാര്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്നും നിരപരാധികളായ സാധാരണക്കാര്‍ ഇവരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.

Latest