Connect with us

Kasargod

സിന്തറ്റിക് മൈതാനം നിര്‍മാണം ഒരാഴ്ചക്കകം

Published

|

Last Updated

തൃക്കരിപ്പൂര്‍: ജില്ലക്ക് തന്നെ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ വലിയകൊവ്വലിലെ നിര്‍ദിഷ്ഠ സിന്തറ്റിക് മൈതാനത്തിന്റെ നിര്‍മാണം ഒരാഴ്ചക്കകം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് നിര്‍മ്മാണക്കമ്പനിയായ ഡല്‍ഹിയിലെ ശിവനരേഷ് കമ്പനിയുടെ അസി. എന്‍ജിനീയര്‍ ഡി പ്രഭു വലിയകൊവ്വല്‍ മൈതാനം സന്ദര്‍ശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ ജി സി.ബഷീര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ബാവ, പഞ്ചായത്തംഗം ശ്യാമള തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ നിര്‍മാണം ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
രണ്ടേമുക്കാല്‍ കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. അടിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചശേഷം മുകളില്‍ കൃത്രിമ പുല്‍ത്തകിട് പിടിപ്പിക്കുന്നതാണ് പദ്ധതി. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. മൈതാനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഒന്നാംകിട ക്ലബ്ബുകളുടെ കളികള്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും ഫുട്‌ബോള്‍ പ്രേമികള്‍.