Connect with us

Thrissur

മൊബൈല്‍ ടവര്‍ നിര്‍മാണം ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു

Published

|

Last Updated

വെള്ളാങ്ങല്ലൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്തില്‍ 14-ാം വാര്‍ഡ് പട്ടേപ്പാടം മിച്ചഭൂമി കോളനി പരിസരത്ത് നിയമ വിരുദ്ധമായി നടത്തി വന്ന മൊബൈല്‍ ടവര്‍ നിര്‍മാണം ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. തൃശൂര്‍ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്തി വെച്ചത്.
കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് നടത്തുന്ന ടവര്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുവാനും പ്രദേശത്തെ സംഘര്‍ഷാവസ്ഥ ഒഴിവാക്കുവാനും ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ജില്ലാ പൊലീസ് സൂപ്രണ്ട് എം വിജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. നിയമ വിരുദ്ധമായി മൊബൈല്‍ ടവറിന് അനുമതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയോട് ജില്ലാ കലക്ടറും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും വിശദീകരണം ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്തംഗം പ്രീത അജയഘോഷ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സജീവന്‍, പി ആര്‍ ഷാജി, വി കെ പ്രകാശന്‍, പി എന്‍ വിജേഷ്, വി ബി മഹേഷ്, ടി എം സുഗതന്‍, സി എ ആനീസ്, കവിത സുബ്രഹ്മണ്യന്‍, ഡോ. കെ വി രാജന്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ജോണി ചെതലന്‍, വി കെ രാജന്‍, കുമാരി സഗിധരന്‍, സിജി സന്തോഷ് എന്നിവരെ കഴിഞ്ഞ ദിവങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest