Connect with us

Palakkad

ഉപതിരെഞ്ഞടുപ്പ്: യു ഡി എഫ് രണ്ട്, സി പി എം ഒന്ന്‌

Published

|

Last Updated

പാലക്കാട്: പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഉജ്ജ്വല വിജയം.
അട്ടപ്പാടി ബ്ലോക്കിലെ ചെമ്മണ്ണൂരിലും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തില്‍ അഴിയന്നൂര്‍ വാര്‍ഡിലുമാണ് യു ഡി എഫ് തിളക്കമാര്‍ന്ന വിജയം നേടിയത്. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാണി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ 15 വര്‍ഷമായി സി പി എം വിജയിച്ചുവന്നിരുന്ന സ്ഥലത്താണ് കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചത്.
യു ഡി എഫ് സ്ഥാനാര്‍ഥിയായ എം മണികണ്ഠന്‍ 50 വോട്ടുകള്‍ക്കാണ് സി പി എം ലോക്കല്‍ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് എട്ട് ആറാണി (പട്ടികജാതി വനിതാ സംവരണം)യില്‍ സി ഉഷാദേവിയും അട്ടപ്പാടി ബ്ലോക്കിലെ ചെമ്മണ്ണൂരില്‍ (പട്ടിക വര്‍ക്ഷ വനിതാ സംവരണം) വിജയാദേവിയുമാണ് വിജയിച്ചത്.
മണ്ഡലം-ആകെവോട്ടര്‍മാര്‍-പോള്‍ ചെയ്തത്- സ്ഥാനാര്‍ ത്ഥി-പാര്‍ട്ടി- ല‘ിച്ചവോട്ട്-ഭൂരിപക്ഷം എന്ന ക്രമത്തില്‍. ആറാണി-1081- 769-ഉഷാദേവി (സി പി എം)(375), പ്രജീഷ (ബി ജെ പി)(234), സീത(ഐ എന്‍ സി) (160)- (141), ചെമ്മണ്ണൂര്‍-4040- 1795-വിജയാദേവി(കേ കോ ജേക്കബ്)(1174), ബിന്ദു കുമാരന്‍ (സി പി എം)(621)-(553), അഴിയന്നൂര്‍-1209-1030-എം.മണികണ്ഠന്‍(ഐ എന്‍ സി)-(394), പി സുബ്രഹ്മണ്യന്‍-(സി പി എം) (344) സുബ്രഹ്മണ്യന്‍ തോട്ടുങ്കല്‍-(ബി ജെ പി)(292)-(50)

Latest