Connect with us

Kozhikode

എസ് എസ് എല്‍ സിക്ക് കണക്കിന്റെ കുരുക്കഴിക്കാന്‍ വെബ്‌സൈറ്റ്

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സിക്ക് കണക്ക് പഠനം എളുപ്പമാക്കാന്‍ ംംം. ഹൈര.ാ്യേൌറ്യുമൃസ.രീാ എന്ന പേരില്‍ പുതിയ വെബ്‌സെറ്റ്. ചോദ്യബേങ്കുകളില്‍ പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ഉത്തരം ലഭിക്കും.
സാധാരണ ചോദ്യബേങ്കുകളിലെ ചോദ്യങ്ങള്‍ വെബ്‌സൈറ്റിലുണ്ടെന്നതിനുപരി ഒരു അധ്യാപകന്‍ ക്ലാസെടുക്കുന്ന രീതിയില്‍ കണക്കിന്റെ ഉത്തരങ്ങള്‍ ഓഡിയോ വീഡിയോ രൂപത്തില്‍ ഉണ്ട് എന്നതാണ് വെബ്‌സൈറ്റിന്റെ മറ്റൊരു സവിശേഷത. കൂടാതെ ഓരോ പാഠത്തിലെയും പ്രധാന കാര്യങ്ങള്‍ അടങ്ങിയ വീഡിയോയും ഉണ്ടാകും. ഇതില്‍ വായിച്ചു മനസിലാക്കുകയല്ല മറിച്ച് കണ്ടും കേട്ടും മനസ്സിലാക്കുകയാണ്.
കേരളത്തിലെയും ലക്ഷദ്വീപിലെയും വിദേശത്തെയും മുഴുവന്‍ കുട്ടികള്‍ക്ക് ഇന്റിവിജ്വല്‍ ട്യൂഷന്‍ നല്‍കുകയാണ് ഈ വെബ്‌സൈറ്റ് ചെയ്യുന്നത്. കൂടാതെ കുട്ടികള്‍ അയക്കുന്ന നല്ല ചോദ്യങ്ങളുടെ വീഡിയോ ഉത്തരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.
ഇംഗ്ലീഷ്, മലയാളം മീഡിയത്തിലുള്ളവര്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ക്ലാസുകള്‍. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ്‌ലറ്റ് എന്നി വയിലൂടെ ഈ ക്ലാസുകള്‍ ലഭ്യമാകും. കോഴിക്കോട് എന്‍ ഐ ടി അലൂംനി രൂപപ്പെടുത്തയ വേദവിസ്താര ചാരിറ്റബിള്‍ ട്രസ്റ്റാണ് ഈ ആശയങ്ങള്‍ നടപ്പാക്കിയത്. സൈറ്റിലെ എല്ലാ പാഠങ്ങളും സൗജന്യമായി കാണാവുന്നതാണ്.
അനേകം ഉപഭോക്താക്കള്‍ ഉണ്ടാകുകയും അങ്ങനെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ആകുക യും ചെയ്താല്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഉണ്ടായിരിക്കും. പുസ്തകത്തിന്റെ വിലയേക്കാള്‍ കൂടൂതല്‍ ആയിരിക്കില്ല.
കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തുതന്നെ എട്ട്, ഒമ്പത് ക്ലാസിലെയും കണക്കിന്റെ പാഠങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തുമെന്നും മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടൂതല്‍ വിവരങ്ങള്‍ക്ക് 9745007001 നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ കെ സത്യനാരായണന്‍ പങ്കെടുത്തു.

Latest