Connect with us

Kozhikode

പുതിയാപ്പ ഫുട്‌ബോള്‍ സ്റ്റേഡിയം ഉദ്ഘാടനം 17ന്

Published

|

Last Updated

കോഴിക്കോട്: തീരദേശത്തെ കായിക പ്രേമികളുടെ സ്വപ്‌ന സാക്ഷാത്കാരമായി പുതിയാപ്പ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 17ന് വൈകീട്ട് നാലിന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള പോലീസ് ടീമും കെ എഫ് എ പ്രസിഡന്റ് ഇലവനും തമ്മില്‍ ഫുട്‌ബോള്‍ മത്സരവും നടക്കും. ഐ എം വിജയന്‍, യു ഷറഫലി, സി വി പാപ്പച്ചന്‍, കുരികേശ് മാത്യു, തോബിയാസ്, കെ ടി ചാക്കോ, ജോപോള്‍ അഞ്ചേരി, ജിജു ജേക്കബ്, ഹാരിസ് മുഹമ്മദ്, ഹര്‍ഷന്‍, സി ജാസിന്‍ തുടങ്ങിയ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
എ പ്രദീപ്കുമാര്‍ എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 28,90,000 രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. പുല്‍ത്തകിടി വിരിച്ച കളിക്കളത്തിന് ഇരുവശവും ഗ്യാലറിയും നിര്‍മിച്ചിട്ടുണ്ട്.
ഉദ്ഘാടന മത്സരത്തിന് ശേഷം സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം പരിപാലനത്തിനായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് കൈമാറും.

Latest