Connect with us

Gulf

സോണ്‍ തല മത്സരങ്ങള്‍ക്ക് നാളെ ഷാര്‍ജയില്‍ തുടക്കം

Published

|

Last Updated

ഷാര്‍ജ: ആര്‍ എസ് സി ആറാമത് സാഹിത്യോത്സവിന്റെ സോണ്‍ തല മത്സരങ്ങള്‍ക്ക് നാളെ (വെള്ളി) തുടക്കമാകും. ഷാര്‍ജ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ രാവിലെ എട്ടിന് തുടങ്ങുന്ന മത്സരങ്ങളില്‍ അഞ്ച് വിഭാഗങ്ങളിലായി 300 ഓളം മത്സരാര്‍ഥികള്‍ മാറ്റുരക്കും. പരിപാടിയോടനുബന്ധിച്ചു കൊളാഷ് പ്രദര്‍ശനം ,ഡോക്യുമെന്ററി, ചുമര്‍ മാഗസിന്‍, ഫോട്ടോ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.
മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് സാഹിത്യ പ്രശ്‌നോത്തരിയിലൂടെ വിവിധ സമ്മാനങ്ങള്‍ നല്‍കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമത്തില്‍ വിവിധ സാമൂഹിക കലാ-സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഗള്‍ഫില്‍ സാമൂഹിക- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. യുവ വികസന വര്‍ഷത്തിന്റെ ഭാഗമായാണ് ഇത്തവണ സാഹിത്യോത്സവുകള്‍ ക്രമീകരിച്ചിരിക്കുന്നത്.