Connect with us

Malappuram

ഇടിമിന്നലില്‍ ജില്ലയില്‍ വ്യാപക നാശം

Published

|

Last Updated

മലപ്പുറം: തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ ജില്ലയില്‍ വ്യാപകനാശം. മലപ്പുറം നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ആകെ തകരാറിലായി. രാത്രി എട്ട് മണിയോടെയാണ് വന്‍ശബ്ദത്തോടെ ഇടിമിന്നലുണ്ടായത്.
ടെലിവിഷന്‍, ഇന്‍വര്‍ട്ടര്‍, ബ്രോഡ് ബാന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം പാടെ നിലച്ചിരിക്കുകയാണ്. ബി എസ് എന്‍ എല്‍, കെ എസ് ഇ ബി ജീവനക്കാര്‍ ഇന്നലെ വൈകുവോളം പണിപെട്ടാണ് തകരാര്‍ പരിഹരിച്ചത്. ഞായറാഴ്ച വൈകീ ട്ടുണ്ടായ ഇടിമിന്നലിലും കാ റ്റിലും നിലമ്പൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങള്‍ വീണ് നിരവധി സ്ഥല ങ്ങളില്‍ വൈദ്യുതി നിശ്ചല മായി. ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്റ് തകരാറിലായി.
താനൂര്‍: താനൂര്‍ കാട്ടിലങ്ങാടിയില്‍ ശക്തമായി ഇടിമിന്നലില്‍ പരക്കെ നാശ നഷ്ടം. തിങ്കളാഴ്ച രാത്രി ഉണ്ടായ അതിശക്തമായ ഇടിമിന്നലില്‍ ആണ് പരക്കെ നാശ നഷ്ടമുണ്ടായത്. കെ ബി അഭിലാഷിന്റെ വീടിന്റെ വിവിധ ഭാഗങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നു. ചുമര്‍ അടര്‍ന്നു വീഴുകയും കോണ്‍ക്രീറ്റിന് പൊട്ടലുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഒരു ഭാഗത്തെ ഇല്കട്രിസിറ്റി വയറിംഗ് പൂര്‍ണമായി തകരുകയും ഇന്‍വര്‍ട്ടര്‍, ഫാന്‍, ബള്‍ബുകള്‍ എന്നിവ കത്തി നശിക്കുകയും ചെയ്തു. സമീപത്ത് കളത്തില്‍ കണ്ടി വാസുദേവന്റെ വീട്ടിലെ ഹോം തിയ്യേറ്റര്‍ , ടി വി, ചെമ്പകന്‍ മോഹനന്റെ വീട്ടിലെ ഫാനുകള്‍, കെ വി കവാലന്റെ വീട്ടിലെ ടി വി, ഫാനുകള്‍, എം കെ മുരളീധരന്റെ വീട്ടിലെ ഫാന്‍ എന്നിവ നശിച്ചു. മോഹനന്റെ വീട്ടിലെ ചുവരില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.