Connect with us

Malappuram

എസ് വൈ എസ് അറുപതാം വാര്‍ഷികം: നാടുണര്‍ത്തല്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

മലപ്പുറം: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചരണ ഭാഗമായി നടത്തിയ “നാടുണര്‍ത്തല്‍” ശ്രദ്ധേയമാകുന്നു.
ജില്ലയിലെ യൂനിറ്റ്, സര്‍ക്കിള്‍ സോണ്‍ ആസ്ഥാനങ്ങളില്‍ പ്രത്യേക പോസ്റ്റര്‍ പതിച്ചും പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ചുമരെഴുത്ത് നടത്തിയുമാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കിയത്. ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ കീഴില്‍ നടത്തിയ “നാടിളക്കം” ജില്ലയിലെ സ്വഫ്‌വ അംഗങ്ങളുടെ ബോര്‍ഡുകള്‍ തെരുവുകളില്‍ സ്ഥാപിച്ചാണ് പുതുമയാക്കി.
നാടുണര്‍ത്തലിന്റെ ഭാഗമായി ജില്ലാ നേതാക്കള്‍ മലപ്പുറത്ത് ചുമരെഴുത്ത് നടത്തി. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, വി പി എം ബശീര്‍ പറവന്നൂര്‍ നേതൃത്വം നല്‍കി. ജില്ലയിലെ മുഴുവന്‍ സോണുകളിലും നാടുണര്‍ത്തല്‍ ഭാഗമായി ചുമരെഴുത്ത് ആവേശകരമാക്കി. പൊന്നാനിയില്‍ സയ്യിദ് സീതിക്കോയ തങ്ങള്‍, കോട്ടക്കലില്‍ സയ്യിദ് ബാക്കിര്‍ ശിഹാബ് തങ്ങള്‍, മലപ്പുറത്ത് പി സുബൈര്‍ മാസ്റ്റര്‍, പെരിന്തല്‍മണ്ണയില്‍ ടി മുഈനുദ്ദീന്‍ സഖാഫി, കൊണ്ടോട്ടിയില്‍ കെ കെ ഉമര്‍ നേതൃത്വം നല്‍കി.

Latest