Connect with us

Gulf

കേരളത്തില്‍ അബ്ബ ബില്‍ഡേഴ്‌സ് തുടങ്ങി

Published

|

Last Updated

ദുബൈ: മധ്യ പൗരസ്ത്യ ദേശം ആസ്ഥാനമായുള്ള കേംബ്രിഡ്ജ് എജ്യുക്കേഷന്‍, ടെക്കീസോഫ്റ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ തുടങ്ങി. അബ്ബ ബില്‍ഡേഴ്‌സ് എന്ന പേരിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനം ദുബൈയില്‍ നടന്നു.
തൃശൂരില്‍ പരിസ്ഥിതി സൗഹൃദ ആര്‍ഭാട വില്ലകള്‍ ആരംഭിക്കുമെന്ന് എം ഡി അജയകുമാര്‍ അറിയിച്ചു.
2006ല്‍ തന്നെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ കാഴ്ചപ്പാടോടെ വില്ലകളും ഫഌറ്റുകളും പണിയുകയാണ് പ്രാഥമിക ലക്ഷ്യം. ഫിഫ്ത് അവന്യു എന്നാണ് തൃശൂരിലെ പദ്ധതി അറിയപ്പെടുക. ഇന്ത്യന്‍ ഗ്രീന്‍ ബിന്‍ഡിംഗില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അജയകുമാര്‍ അറിയിച്ചു.

 

Latest