Connect with us

Alappuzha

നരേന്ദ്ര മോദി അമേരിക്കയില്‍ ഗാന്ധിജിയെ അപമാനിച്ചു; വിഎം സുധീരന്‍

Published

|

Last Updated

ആലപ്പുഴ: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ പേര് തെറ്റായി ഉച്ചരിച്ച് അദ്ദേഹത്തെ അനാദരിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പറയേണ്ടതിനു പകരംമോദി പറഞ്ഞത് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നാണ്. പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ പേര് ശരിയായി പറയാന്‍ കഴിയാത്തതു കടുപ്പമായിപ്പോയെന്നും വിഎം സുധീരന്‍ പറഞ്ഞു.
ആലപ്പുഴ ടൗണ്‍ഹാളില്‍ ജില്ലയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും മറ്റു ഭാരവാഹികളുടേയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.