Connect with us

Idukki

ട്രെയിന്‍ യാത്രക്കിടെ മുന്‍ ഡി വൈ എസ് പിയും ഭാര്യയും കവര്‍ച്ചക്കിരയായി

Published

|

Last Updated

മാന്നാര്‍: ട്രെയിന്‍ യാത്രക്കിടെ മുന്‍ ഡിവൈ എസ് പിയെയും ഭാര്യയെയും മയക്കി സ്വര്‍ണവും പണവും കവര്‍ന്നു. മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ വല്യമുറിയില്‍ ബി വില്ലയില്‍ വി ജി എബ്രഹാം(75), ഭാര്യ അമ്മിണി എബ്രഹാം(67) എന്നിവരുടെ 10 പവന്‍ സ്വര്‍ണാഭരണവും 5000 രൂപയുമാണ് ട്രെയിനില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.
മുംബൈ പോലീസില്‍ മുന്‍ ഡിവൈ എസ് പിയായ എബ്രഹാമും ഭാര്യയും ജയന്തി ജനതയിലെ യാത്രക്കിടയില്‍ തമിഴ്‌നാട്ടിലെ ഷോളാര്‍പേട്ട റെയില്‍വെ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 7.30 ഓടെ ട്രെയിനിലെ പാന്‍ട്രിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പാന്‍ട്രിയിലെ ജീവനക്കാരനാണ് ഭക്ഷണം കൊണ്ടുകൊടുത്തത്. ഭക്ഷണത്തിന് അരുചി തോന്നിയതിനാല്‍ മുഴുവന്‍ കഴിച്ചില്ല. അല്‍പ്പ സമയത്തിനുള്ളില്‍ ഇരുവരും മയങ്ങിപ്പോയി. ചൊവ്വാഴ്ച രാവിലെ ചങ്ങനാശേരിയടുത്തപ്പോള്‍ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന സീതത്തോട് സ്വദേശിയായ യുവതി അമ്മിണിയെ വിളിച്ചുണര്‍ത്തി.
മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും ഇവര്‍ക്കിറങ്ങേണ്ട ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ കഴിഞ്ഞിരുന്നു. എബ്രഹാമിനെ ഒരുവിധത്തില്‍ ഉണര്‍ത്തി ഇരുവരും മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തി ഇരുവരെയും പരിമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം റെയില്‍വെ പോലീസ് കേസെടുത്തു.

---- facebook comment plugin here -----