ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്: നിഹാല്‍ സരിന് കിരീടം

Posted on: September 29, 2014 6:24 pm | Last updated: September 29, 2014 at 6:24 pm

nihal serinഡര്‍ബന്‍: ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 10 വിഭാഗത്തില്‍ മലയാളിതാരം നിഹാല്‍ സരിന് കിരീടം. 9 പോയിന്റുമായാണ് നിഹാലിന്റെ കിരീട നേട്ടം. തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നിഹാല്‍.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.എ സരിന്റെയും ഡോ.ഷിജിലിന്റെയും മകനാണ്. നേരത്തെ അണ്ടര്‍ 7,9,11 വിഭാഗങ്ങളിലും കിരീടം നേടിയിട്ടുണ്ട്.