ബീഹാര്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച ക്ഷേത്രത്തില്‍ ശുദ്ധികലശം

Posted on: September 28, 2014 9:40 pm | Last updated: September 28, 2014 at 9:41 pm
SHARE

jitharam manjiപാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചി സന്ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത് വിവാദമാവുന്നു. പാറ്റ്‌നയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മധുബനി ജില്ലയിലെ പരമേശ്വരിസ്താനിലാണ് സംഭവം. മുഖ്യമന്ത്രി ദര്‍ശനം നടത്തി മടങ്ങിയ ശേഷം വിഗ്രഹവും ക്ഷേത്രവും കഴുകി ശുദ്ധികലശം വരുത്തുകയായിരുന്നു.

ജനങ്ങളുടെ ക്ഷണപ്രകാരമാണ് താന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതെന്നും ക്ഷേത്രം ശുദ്ധികലശം നടത്തിയ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും മഞ്ചി പറഞ്ഞു. തുടര്‍ന്ന് വരുന്ന ആചാരമാണ് അവര്‍ നടപ്പാക്കിയത്. മഹാദലിത് വിഭാഗത്തോടുള്ള ജാതിവിവേചനത്തിന്റെ ഇരയാണ് താനെന്നും മഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.