മനോജ് വധം: യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് വയലാര്‍ രവി

Posted on: September 28, 2014 1:13 pm | Last updated: September 29, 2014 at 12:43 am
SHARE

vayalar raviതിരുവനന്തപുരം: കേരളാ പൊലീസിനെതിരെ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി. കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎപിഎ ചുമത്തിയത് വിവരക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. മാണി യുഡിഎഫില്‍ അതൃപ്തനാകേണ്ട സാഹചര്യമില്ലെന്നും വയലാര്‍ രവി പറഞ്ഞു. മാണിയുടെ മനസ്സിലിരിപ്പ് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.