Connect with us

Techno

കാര്‍ബണിന്റെ ആദ്യ വിന്‍ഡോസ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

Published

|

Last Updated

കാര്‍ബണിന്റെ ആദ്യ വിന്‍ഡോസ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ടൈറ്റാനിയം വിന്‍ഡ് ഡബ്ലിയു 4 എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയിലുള്ളതില്‍ ഏറ്റവും വിലക്കുറവുള്ള വിന്‍ഡോസ് ഫോണാണ്. 5,999 രൂപയാണ് വില. മറ്റു വിന്‍ഡോസ് ഫോണുകളിലേത് പോലെ വിന്‍ഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കാര്‍ബണ്‍ ഫോണിനുമുള്ളത്. 15 ജി ബി വണ്‍ ഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജ്, മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവയും ഫോണിനൊപ്പം ലഭിക്കും.

4 ഇഞ്ച് എല്‍ സി ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2 ഗിഗാ ഹെട്‌സ് ക്വാഡ് കോര്‍ ക്വാള്‍കോം പ്രൊസസ്സര്‍, 512 എം ബി റാം, 4 ജി ബി ഇന്റേണല്‍ മെമ്മറി (32 ജിബി വരെ മൈക്രോ എസ് ഡി കാര്‍ഡിട്ട് വിപുലീകരിക്കാം), എല്‍ ഇ ഡി ഫ്‌ളാഷോട് കൂടിയ അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍ക്യാമറ, വി ജി എ റെസലൂഷനിലുള്ള മുന്‍ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 3ജി, ബ്ലൂടൂത്ത്, വൈ ഫൈ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍ . വെളുപ്പ് നിറത്തില്‍ മാത്രമാണ് നിലവില്‍ ഫോണ്‍ ലഭ്യമായിരിക്കുന്നത്.

 

---- facebook comment plugin here -----

Latest