Connect with us

First Gear

വീണ്ടും മുഖം മിനുക്കി മാരുതി വാഗണ്‍ ആര്‍

Published

|

Last Updated

waganarമാരുതിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ മുഖം മിനുക്കി കമ്പനി വാഗണ്‍ ആര്‍ ക്രസ്റ്റ് എന്ന പുതിയ മോഡല്‍ പുറത്തിറക്കി. പുതിയ മോഡലിന് നിലവിലെ മോഡലിനെക്കാള്‍ അരലക്ഷം രൂപയോളം വില കൂടുതലാണ്. പുതിയ ഗ്രില്‍ ഡിസൈനാണ് വാഗണ്‍ ആര്‍ ക്രസ്റ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഫ്രണ്ട് ബമ്പറിലും കമ്പനി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ ഗ്രാഫിക്‌സ് കാറിന്റെ കാഴ്ച്ച ഭംഗി വര്‍ധിപ്പിക്കുന്നു. ഇന്റീരിയറില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം ചേര്‍ത്തിട്ടുണ്ട്. ബ്ലൂടൂത്ത് സന്നാഹത്തോടെയുള്ളതാണ് ഓഡിയോ സിസ്റ്റം. പുതിയ സീറ്റ് കവറുകളും സ്റ്റിയറിംഗ് വീല്‍ കവറും ചേര്‍ത്തിട്ടുണ്ട്. പുതിയ ഫ്‌ളോര്‍ മാറ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കീലെസ് സെന്‍ട്രല്‍ ലോക്കിങ്, മഡ് ഫ്‌ലാപ്പുകള്‍ തുടങ്ങിയ അധിക സംവിധാനങ്ങളുമുണ്ട്.

1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ കെ10 എഞ്ചിനാണ് മാരുതി സുസൂക്കി വാഗണ്‍ ആറിലുള്ളത്. 68 പി എസ് കരുത്തുല്‍പാദിപ്പിക്കുന്നു ഈ വാഹനം. എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.5 കിലോമീറ്ററാണ് ഈ എഞ്ചിന്‍ പകരുന്ന മൈലേജ്.