എഴുത്തിനിരുത്തല്‍ ചടങ്ങ്

Posted on: September 23, 2014 9:15 pm | Last updated: September 23, 2014 at 9:15 pm
SHARE

sanu mashഷാര്‍ജ: ഇന്ത്യ ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍, ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍, നവരാത്രി സന്ധ്യകളില്‍ നടക്കുന്ന ഏകത നവരാത്രി മണ്ഡപം സംഗീതോത്സവ വേദിയില്‍ വിജയദശമി വിദ്യാരംഭം മുഹൂര്‍ത്തത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങും നടത്തും. ഷാര്‍ജ എക്‌സ്‌പോ സെന്ററിനു സമീപം അല്‍ താവൂണ്‍ റോഡില്‍ ഇന്ത്യട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ ആഡിറ്റോറിയത്തിലാണ് പരിപാടി.
പ്രശസ്ത എഴുത്തുകാരനും, പ്രഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ പ്രൊഫ. എം കെ സാനുവിന്റെ നേതൃത്വത്തിലാണ് എഴുത്തിനിരുത്തല്‍ ചടങ്ങ്. പ്രമുഖ പണ്ഡിതരും മറ്റും ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. വിവരങ്ങള്‍ക്ക്: 0506675609, 050-7842476.