പ്രസവം ചിത്രീകരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

Posted on: September 23, 2014 2:51 pm | Last updated: September 23, 2014 at 10:04 pm
SHARE

surgeryകൊച്ചി: താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബെെലില്‍ ചിത്രീകരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് അധികൃതര്‍ സസ്പെന്റ് ചെയ്തു. മധുസകുമാര്‍, സുനില്‍ സകുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.ജെ. റീനയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഡി എം ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ, ഡോക്ടര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. അടിയന്തരമായി മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കോടതി തയ്യാറായില്ല. ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്താല്‍ സ്ത്രീകള്‍ എങ്ങനെ വിശ്വസിച്ച് മുറിയില്‍ പ്രവേശിക്കുമെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ കോടതി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

കണ്ണൂരിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ പ്രസവം ചിത്രീകരിച്ചത്. ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.