മേപ്പാടിയിലെ ഓട്ടോറിക്ഷാ പെര്‍മിറ്റ് പ്രശ്‌നം: ഡ്രൈവര്‍മാര്‍ സമരത്തിന്

Posted on: September 23, 2014 10:19 am | Last updated: September 23, 2014 at 10:19 am
SHARE

autoകല്‍പ്പറ്റ: മേപ്പാടി ടൗണിലെ ഓട്ടോറിക്ഷാ പെര്‍മിറ്റ് പ്രശ്‌നം പരിഹരിക്കാത്തതല്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി ടൗണില്‍ 50ഓളം ഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണുള്ളത്.
റോഡുകള്‍ മിക്കതും കുണ്ടുംകുഴിയുമായി തകര്‍ന്ന് കിടക്കുകയാണ്. ഇതിനാല്‍ നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് പോലും കുടുംബംപുലര്‍ത്താനുള്ള കൂലി വണ്ടിയോടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്. ടൗണിലെ ഓട്ടോകളുടെ പെര്‍മിറ്റ് നിജപ്പെടുത്തണമെന്നത് തൊഴിലാളികളുടെ ഏറെകാലമായുള്ള ആവശ്യമാണ്. ഇക്കാര്യമുന്നയിച്ച് പഞ്ചായത്തിന് നിരവധി തവണ നിവേദനം നല്‍കി. 2006ല്‍ പഞ്ചായത്ത് ഓരോ വണ്ടിക്കാരോടും 50 രൂപ വീതം ഈടാക്കി സ്ഥിരം നമ്പര്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വഷങ്ങളായിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ ഫലമായി 2013 മാര്‍ച്ചില്‍ പഞ്ചായത്ത് വീണ്ടും യോഗം വിളിച്ചു.
100 രൂപ വീതം ഫീസ് ഈടാക്കി ടൗണില്‍ ഓടുന്ന വണ്ടികള്‍ക്ക് പെര്‍മിറ്റ് നല്‍കാമെന്ന് പറഞ്ഞു. പിന്നീട് എട്ട് മാസം കഴിഞ്ഞാണ് ബാഡ്ജും പെര്‍മിറ്റും നല്‍കാന്‍ തുടങ്ങിയത്. ഒടുവില്‍ കഴിഞ്ഞ മാര്‍ച്ച് 31ന് ചേര്‍ന്ന യോഗത്തില്‍ മാര്‍ച്ച് 21വരെ അപേക്ഷ നല്‍കിയ ടൗണില്‍ ഓടുന്ന 305 വണ്ടികള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനമായി. ഇതിന് ശേഷം അപേക്ഷിച്ച മൂന്ന് പഴയ വണ്ടികള്‍ക്ക് സെപ്റ്റംബര്‍ ഏഴിനും പെര്‍മിറ്റ് നല്‍കി. മൂന്ന് വര്‍ഷത്തേക്ക് പുതിയ വണ്ടികള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ട എന്നും ഐക്യകണേഠ്യന യോഗം തീരുമാനിച്ചു. പഞ്ചായത്ത് അധികൃതര്‍, ആര്‍.ടി.ഒ, ഓട്ടോതൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, പൊലീസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഒരു പഞ്ചായത്ത് അംഗത്തിന്റെ ഇടപെടലില്‍ പുറ്റാട് ഓടിക്കൊണ്ടിരിക്കുന്ന പുതിയ ഓട്ടോക്ക് ക്രമവിരുദ്ധമായി പെര്‍മിറ്റ് നല്‍കി. ഇത് ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തു. ടൗണില്‍ ഓടിക്കെണ്ടിരിക്കുന്ന പഴയ ഓട്ടോകള്‍, എസ്.സി-എസ്.ടി വിഭാഗക്കാര്‍, വനിതകള്‍ എന്നിവരുടെ ഓട്ടോകള്‍ക്കും പെര്‍മിറ്റ് നല്‍കാന്‍ സമ്മതമാണെന്നായിരുന്നു അപ്പോഴും തൊഴിലാളികളുടെ നിലപാട്. ഇതില്‍ പെടാത്ത പുതിയ വണ്ടികള്‍ക്കും മറ്റിടങ്ങളില്‍ ഓടുന്നവര്‍ക്കും പെര്‍മിറ്റ് നല്‍കരുതെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.
ഇതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച യോഗം ചേര്‍ന്നു. യോഗത്തിലും തൊഴിലാളികള്‍ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇനിയും ഇഷ്ടം പോലെ പെര്‍മിറ്റ് നല്‍കുമെന്നായിരുന്നു പഞ്ചായത്ത് അംഗത്തിന്റെ നിലപാട്. യോഗം കഴിഞ്ഞ് ചിലര്‍ മു്രദാവാക്യം മുഴക്കി പുറത്തിറങ്ങി. യൂത്ത് ലീഗിന്റെ മറ്റൊരു ്രപകടനവും ടൗണില്‍ നടന്നു. ഇതുകഴിഞ്ഞു ഓട്ടോഡ്രൈവര്‍മാരെ യൂത്ത് ലീഗുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ്രപശ്‌നപരിഹാരമില്ലെങ്കില്‍ എല്ലാ ്രൈഡവര്‍മാരെയും അണിനിരത്തി ്രപക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംയുക്ത തൊഴിലാളി യൂനിയന്‍ സെ്രകട്ടറി എന്‍.കെ.്രശീനിവാസന്‍ (ബി.എം.എസ്), കെ കെ സലാം (സി.ഐ.ടി.യു), സി.കെ.സജിത്കുമാര്‍ (ഐ.എന്‍.ടി.യു.സി), എന്‍.കെ.്രശീനിവാസന്‍ (സി.ഐ.ടി.യു), ഭരതന്‍ (സി.ഐ.ടി.യു) എന്നിവര്‍ വാത്താസമ്മേളനത്തില്‍ പങ്കെടുത്തു.