പാം ജുമൈറയില്‍ 100 മീറ്റര്‍ ഉയരമുള്ള താമസ പദ്ധതി

Posted on: September 22, 2014 7:00 pm | Last updated: September 22, 2014 at 7:24 pm
SHARE

ദുബൈ: നഗരത്തിലെ ആഡംബര താമസ കേന്ദ്രമായ പാം ജുമൈറയില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള താമസ കേന്ദ്രം നിര്‍മാണത്തിന് ഒരുങ്ങുന്നു.
പ്രമുഖ നിര്‍മാണ കമ്പനികളായ ഉമ്‌നിയാത്ത് പ്രോപര്‍ട്ടീസും ഡ്രേക്ക് ആന്‍ഡ് സ്‌കള്‍ ഇന്റര്‍നാഷനലുമാണ് ഇതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആഡംബര താമസ യൂണിറ്റുകളില്‍ 90 എണ്ണം 2,500 ചതുരശ്രയടി മുതല്‍ 20,000 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ളവയായിരിക്കും. വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തിലാവും ഇവയുടെ വില പ്രഖ്യാപിക്കുക.
നിലവില്‍ 50 മുതല്‍ 52 മീറ്റര്‍ വരെ ഉയരമുള്ള നിര്‍മിതികള്‍ മാത്രമാണ് പാം ജുമൈറയില്‍ ഇടം പിടിച്ചിരിക്കുന്നത്. വൈസ്‌റോയി ഹോട്ടലിന് സമീപത്താണ് പദ്ധതി ആരംഭിക്കുക. 2017ല്‍ പദ്ധതി പൂര്‍ത്തിയാവും.