കെട്ടിടത്തിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നുവെന്ന് പരാതി

Posted on: September 19, 2014 9:32 am | Last updated: September 19, 2014 at 9:32 am
SHARE

ചാലക്കുടി: നഗരസഭ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ സ്ഥാപനത്തില്‍ നിന്നുമുള്ള മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതായി ആക്ഷേപം. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എഫ്ഇ യുടെ ടോയ്‌ലറ്റില്‍ നിന്നുമുള്ള മലിനജലമാണ് ഓപ്പണ്‍ ടെറസ്സിലേക്ക് ഒഴുക്കുന്നത്. ടോയ്‌ലറ്റില്‍ നിന്നും പുറത്തേക്ക് പൈപ്പിട്ടാണ് വെള്ളം ഒഴുക്കിവിടുന്നത്.
വൃത്തിഹീനമായിരുന്ന ബസ്സ് സ്റ്റാന്റ് കെട്ടിടത്തിന്റെ മുകള്‍ ഭാഗം ലക്ഷങ്ങള്‍ മുടക്കിയാണ് നഗരസഭ നന്നാക്കിയെടുത്തത്.
മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കിയ ടെറസ്സിലേക്കാണിപ്പോള്‍ കെ എസ് എഫ് ഇ യില്‍ നിന്നുള്ള ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്.