അധിക നികുതി ബഹിഷ്‌കരിക്കാന്‍ സിപിഎം ആഹ്വാനം

Posted on: September 18, 2014 3:49 pm | Last updated: September 19, 2014 at 11:41 am
SHARE

pinarayiതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതികള്‍ അടയ്‌ക്കേണ്ടെന്ന് സിപിഐഎം. നികുതില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവണ പത്രം പുറപ്പെടുവിക്കണം. പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയതോടെ ബജറ്റ് പൂര്‍ണ്ണമായും അപ്രസക്തമായെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമസഭ വിളിച്ചുകൂട്ടി പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.