ജമ്മു കാശ്മീര്‍ പ്രളയം: നഷ്ടപരിഹാരം പരിഗണിക്കണം: സുപ്രീംകോടതി

Posted on: September 15, 2014 4:40 pm | Last updated: September 16, 2014 at 12:33 am
SHARE

supreme courtന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച കാശ്മീരിലെ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാറിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പകര്‍ച്ചാ വ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വിശദീകരണവും കോടതി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. പ്രളയ ബാധിത പ്രദേശത്ത് ഒരു ലക്ഷത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതയാണ് റിപ്പോര്‍ട്ട്. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നലെ പുനരാരംഭിച്ചിരുന്നു. ജലനിരപ്പ് ഉയരുമോ എന്ന ആശങ്കക്കിടയിലും സുരക്ഷാ സേന ഊര്‍ജിത രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.