വിനോദ് റായിയുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മന്‍മോഹന്‍ സിങ്

Posted on: September 15, 2014 11:09 am | Last updated: September 16, 2014 at 12:32 am

manmohan singhന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി എന്ന നിലയിലുള്ള കടമ നിര്‍വഹിക്കുകയാണ് ചെയ്തത്. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
മുന്‍ സിഎജി വിനോദ് റായിയാണ് മന്‍മോഹന്‍ സിങിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനോദ് റായിയുടെ ആരോപണം. ടു ജി, കല്‍ക്കരിപ്പാടം അഴിമതികള്‍ മന്‍മോഹന്റെ അറിവോടെയായായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മന്‍മോഹന്‍ സിങിന്റെ പേര് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദം ചെലുത്തി തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങള്‍.