Connect with us

Kasargod

എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനം മാതൃകാപരം എം എല്‍ എ

Published

|

Last Updated

ചെറുവത്തൂര്‍: സാന്ത്വന കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലഘടത്തിന്റെ ആവശ്യകതയാണെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. ചെമ്പ്രകാനം എസ് വൈ എസിന്റെ കീഴിലുള്ള സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക മനുഷ്യര്‍ക്ക് ലഭിക്കുന്ന ഭക്ഷണം വിഷമയമാണ്. അത് ആരോഗ്യത്തിനു പകരം രോഗമാണ് സമ്മാനിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ അശരണര്‍ക്കായി സാന്ത്വന കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആതുരസേവന രംഗത്ത് എസ് വൈ എസ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അത് പ്രോത്സാഹിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനം അബ്ദുറഹ്മാന്‍ മദനി പടന്ന ഉദ്ഘാടനം ചെയ്തു.
ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. യൂസഫ് മദനി ചെറുവത്തൂര്‍, അശ്‌റഫ്, യൂസഫ് മാസ്റ്റര്‍, എം ജാബിര്‍ സഖാഫി, ബശീര്‍ മങ്കയം, ഉമ്മര്‍ ഹാജി, ബഷീര്‍ സഖാഫി, സലാം പോത്താംകണ്ടം, അഹമ്മദ് മൗലവി ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു. ഒ ടി അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു.