കാന്തപുരം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted on: September 13, 2014 12:02 am | Last updated: September 13, 2014 at 12:02 am
SHARE

kanthapuramതിരുവനന്തപുരം: പുതിയ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സുന്നി സംഘടനകളുടെയും മര്‍കസിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവര്‍ണറുമായി ആശയവിനിമയം നടത്തി.
മര്‍കസ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അഡ്വ. ടി പി ഹസന്‍, എ സൈഫുദ്ദീന്‍ ഹാജി, നേമം സിദ്ദീഖ് സഖാഫി എന്നിവരും കാന്തപുരത്തിനൊപ്പമുണ്ടായിരുന്നു.