മദ്യനയത്തിന്റെ ക്രെഡിറ്റ് ലീഗിനല്ലെന്ന് ആര്യാടന്‍

Posted on: September 10, 2014 10:15 am | Last updated: September 11, 2014 at 12:30 am
SHARE

ARYADANതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയത്തിന്റെ ക്രെഡിറ്റ് ലീഗിന് അവകാശപ്പെട്ടതല്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. 418 ബാറുകള്‍ പൂട്ടിയാല്‍ മതിയെന്നാണ് ലീഗ് പറഞ്ഞത്. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ലീഗ് എവിടെയെങ്കിലും ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല. ഇ ടി മുഹമ്മദ് ബഷീറിന് എന്തും അവകാശപ്പെടാമെന്നും ആര്യാടന്‍ പറഞ്ഞു.
അതേസമയം മദ്യനിരോധനം സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും ആര്യാടന്‍ പറഞ്ഞു. മദ്യനിരോധനം സംബന്ധിച്ച് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു.