Connect with us

Gulf

എമിറേറ്റ്‌സ് എനര്‍ജി അവാര്‍ഡ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Published

|

Last Updated

ദുബൈ: ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെ 2014-15 വര്‍ഷത്തെ എമിറേറ്റ്‌സ് എനര്‍ജി അവാര്‍ഡ് പരിപാടികള്‍ക്ക് തുടക്കമായി. സുസ്ഥിര ഭാവിക്ക് എന്ന പ്രമേയത്തിലാണ് രണ്ടാമത് അവാര്‍ഡ് പരിപാടികള്‍ നടക്കുകയെന്ന് വൈസ് ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുസ്ഥിര വികസനത്തിന് ഹരിത സമ്പദ് വ്യവസ്ഥയെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിന്റെ ഭാഗമായാണ് ഊര്‍ജ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഊര്‍ജ രംഗത്ത് മിന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പൊതുമേഖല-സ്വകാര്യ കമ്പനികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.
ഊര്‍ജ ഉപഭോഗം കുറക്കുന്നതിനും ബദല്‍ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തുന്നതിലുമുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പരമ്പരാഗത ഊര്‍ജ സംഭരണത്തെ സംരക്ഷിക്കുകയും പ്രകൃതി മലിനീകരണം ഇല്ലാതാക്കുകയും ചെയ്യുക എന്നതിന് കരുത്തു നല്‍കുകയാണ് അവാര്‍ഡിന്റെ ലക്ഷ്യം. ഈ സന്ദേശമുയര്‍ത്തിപ്പിടിച്ച് സുപ്രീം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍ റോഡ് ഷോ അടക്കമുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വിഭാഗങ്ങളിലായി പത്തു ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് നല്‍കുക.

 

Latest