ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു

Posted on: September 5, 2014 9:46 am | Last updated: September 6, 2014 at 3:24 pm
SHARE

vs4

തിരുവനന്തപുരം: ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ജസ്റ്റിസ് സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവടക്കം ആരും പ്രതിപക്ഷനിരയില്‍ നിന്നെത്തിയില്ല. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തെ ക്ഷണിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ സര്‍ക്കാറും നിയമവൃത്തങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല.