അധ്യാപകര്‍ സമരത്തില്‍ പങ്കെടുത്തതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം

Posted on: September 4, 2014 8:59 am | Last updated: September 4, 2014 at 11:00 am
SHARE

വളാഞ്ചേരി: ഓണപ്പരീക്ഷ സമയത്ത് അധ്യാപകര്‍ സമരത്തില്‍ പങ്കെടുത്ത് സ്‌കൂളില്‍ വരാതിരുന്നതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.
കഴിഞ്ഞ ദിവസം അധ്യാപകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കെ എസ് ടി എ ജില്ലയില്‍ വിദ്യാഭ്യാസ ബന്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ ഇന്നലെ സ്‌കൂളില്‍ ഹാജറാവാതെ സമരത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെല്ലാം ഇന്നലെ പാദ വാര്‍ഷിക പരീക്ഷ നടക്കുന്നുണ്ടായിരുന്നു .അധ്യാപകരുടെ കുറവ് മൂലം ഇന്നലെ ഏറെ പ്രയാസപ്പെട്ടാണ് പരീക്ഷ നടത്തിയത്. എല്ലാ ക്ലാസിലേക്കും പരീക്ഷ നടത്താന്‍ ആളില്ലാതെ വന്നത് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രയാസം നേരിട്ടു. കുട്ടികളുടെ വിദ്യാഭ്യസ അവകാശ ലംഘനമാണിതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പരീക്ഷ സമയത്ത് പോലും അധ്യാപകരുടെ നിരുത്തരവാദിത്തപരമായ സമീപനത്തില്‍ വിദ്യാര്‍ഥികളും രക്ഷതാക്കളും പ്രതിഷേധത്തിലാണ്. പഠിപ്പും പരീക്ഷയും മുടക്കിയുള്ള ഇത്തരം സമരങ്ങള്‍ കൊണ്ട് പൊതുവിദ്യാഭ്യാസത്തോട് ജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ട്.