Connect with us

National

നിത്യാനന്ദ ലൈംഗിക ശേഷി പരിശോധനക്ക് വിധേയനാകണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ആരോപണവിധേയനായ വിവാദ സന്യാസി നിത്യാനന്ദ, ലൈംഗികശേഷി പരിശോധനക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി. കര്‍ണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് നേതൃത്വം നല്‍കിയ ബഞ്ചിന്റെ വിധി.
പരിശോധനക്ക് വിധേയനാകാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നിത്യാനന്ദയെ കഴിഞ്ഞ മാസം 20ന് കോടതി ചോദ്യം ചെയ്തിരുന്നു. ബലാത്സംഗ കേസുകള്‍ അടിക്കടി ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തരം പരിശോധനകള്‍ അനിവാര്യമാണെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബലാത്സംഗ കേസിലെ ആരോപണവിധേയനെ ലൈംഗിക ശേഷി പരിശോധന നടത്താതിരിക്കാന്‍ കാരണങ്ങളേതുമില്ല. 2010ലെ കേസില്‍ ഇതുവരെ പരിശോധന നടത്താത്ത പോലീസിനെയും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ മാസം 21ന്, ഹരജിയിലെ വിധി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. നിത്യാനന്ദക്കും മറ്റ് നാല് പേര്‍ക്കുമെതിരെ രാമനഗരം കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് കഴിഞ്ഞ മാസം ഒന്നിന് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പരിശോധനക്ക് അന്വേഷണ ഉദ്യോഗസ്ഥനും രാമനഗരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനും മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.