മര്‍കസ് സമ്മേളനം; ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ അബുദാബിയില്‍

Posted on: September 3, 2014 7:23 pm | Last updated: September 3, 2014 at 8:48 pm
SHARE

അബുദാബി: കാരന്തൂര്‍ മര്‍കസ് സമ്മേളന പ്രചാരണ ക്യാമ്പയിന്‍ അബുദാബി മേഖലാതല ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം ഏഴ് മണിക്ക് മദീന സായിദിലെ ലുലു പാര്‍ട്ടി ഹാളില്‍ നടക്കും.
അബുദാബി, മുസഫ്ഫ മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനം പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐ സി എഫ്, ആര്‍ എസ് സി, മര്‍കസ് കമ്മിറ്റി നേതാക്കള്‍ സംസാരിക്കും.
ക്യാമ്പയിന്റെ ഭാഗമായി സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഖാഫി സംഗമം, അലുംനി സംഗമം, മാക്‌സമ്മേളനം, എക്‌സലന്‍സി മീറ്റ്, ബിസിനസ് മീറ്റ്, പ്രൊഫഷനല്‍ മീറ്റ് എന്നിവ സംഘടിപ്പിക്കും.