ട്രെയിനില്‍ സ്ത്രീകളെ അപമാനിച്ച സൈനികര്‍ അറസ്റ്റില്‍

Posted on: September 2, 2014 8:12 pm | Last updated: September 2, 2014 at 8:12 pm
SHARE

crimeകോട്ടയം: കേരള എക്‌സ്പ്രസില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച സൈനികര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഷിജു, അഞ്ചല്‍ സ്വദേശി സതീശന്‍ എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ വഴിയില്‍ ഇറങ്ങി രക്ഷപ്പെട്ടു.

അവധി സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന സൈനികര്‍ ട്രൈനില്‍ സ്ത്രീകളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് ടി ടി ആര്‍ ആണ് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.