പെട്രോള്‍ വില 1.82 രൂപ കുറച്ചു

Posted on: August 30, 2014 7:04 pm | Last updated: August 31, 2014 at 12:36 am

Petrol_pump

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയിലെ പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കുറച്ചു. എന്നാല്‍, ഡീസല്‍ വില ലിറ്ററിന് അമ്പത് പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറച്ചത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് വില കുറക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പെട്രോള്‍ വില 2.40 രൂപ കുറച്ചിരുന്നു. കഴിഞ്ഞ മാസം ആദ്യം 1.09 രൂപയാണ് പെട്രോളിന് കുറച്ചത്. ഡീസല്‍ സബ്‌സിഡി നല്‍കുന്നതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് വിലയില്‍ പ്രതിമാസം അമ്പത് പൈസ വര്‍ധിപ്പിക്കാന്‍ യു പി എ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമാണ് ഡീസല്‍ വില വര്‍ധന.