മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി രാമചന്ദ്രന്‍ മാസ്റ്റര്‍

Posted on: August 30, 2014 5:55 pm | Last updated: August 31, 2014 at 12:36 am

k k ramachandranതിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സംബന്ധിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍. അച്ചടക്ക നടപടിയുടെ പേരിലല്ല താന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പാണ് താന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. ജനം തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.

പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതാണ് ടൈറ്റാനിയം പ്ലാന്റ് നവീകരണത്തില്‍ അഴിമതി നടന്നെന്ന ആരോപണം രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിക്കാന്‍ കാരണമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.