അതിര്‍ത്തിയില്‍ വെടിവെയ്പ്പ്: ഒരു സൈനികന്‍ കൊല്ലപ്പെട്ടു

Posted on: August 30, 2014 10:25 am | Last updated: August 30, 2014 at 5:29 pm

3586824462_pakshelling

ശ്രീനഗര്‍: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ ഇന്നു നടന്ന വെടിവെയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുപ്‌വാരയില്‍ ഇന്ന് പുലര്‍ച്ചെയാണ് വെടിവെയ്പ്പ് നടന്നത്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് ഇന്നലെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ഇന്ത്യന്‍ സൈനികരും തമ്മില്‍ വീണ്ടും ഫ്‌ലാഗ് മീറ്റ് നടന്നിരുന്നു. ഇതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീണ്ടും വെടിവെയ്പ്പ് ഉണ്ടായത്.