എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം: സര്‍ക്കിള്‍തല പ്രഖ്യാപന റാലികള്‍ നടത്തി

Posted on: August 30, 2014 8:13 am | Last updated: August 30, 2014 at 8:13 am

മണ്ണാര്‍ക്കാട്: സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ കോട്ടോപ്പാടം സര്‍ക്കിള്‍തല പ്രഖ്യാപന റാലിയും പൊതുസമ്മേളനവും നടത്തി. പൊതു സമ്മേളനം സമസ്ത മണ്ണാര്‍ക്കാട് മേഖല ജോയിന്റെ സെക്രട്ടറി മുഹമ്മദലി കാമില്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് സമ്മേളന പ്രഖ്യാപനം നടത്തി. തൗഫീഖ് അല്‍ഹസനി ജൈനിമേട് മുഖ്യപ്രഭാഷണം നടത്തി. ഹനീഫ അന്‍വരി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കോട്ടോപ്പാടം യൂസുഫ് സഅദി കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാര്‍ എം എല്‍ എ മുത്തലിബ് റഹ്്മാനി, അലി ഫൈസി പ്രകടനത്തിന് നേതൃത്വം നല്‍കി. സൈതലവി സഖാഫി നന്ദി പറഞ്ഞു.
മണ്ണാര്‍ക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമെയത്തില്‍ ഫെബ്രുവരി 28,29 മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ തച്ചനാട്ടുകര സര്‍ക്കിള്‍തല പ്രഖ്യാപനം നടത്തി. സോണ്‍ സെക്രട്ടറി മുഹമ്മദ് കുട്ടി സഖാഫി പാലോട് ഉദ്ഘാടനം ചെയ്തു. കെ കെ എം സഅദി ആലിപ്പറമ്പ് പ്രഖ്യാപന പ്രഭാഷണം നടത്തി.
മുപ്പത്തിമൂന്നാംഗ സഫ് വാ അംഗങ്ങളുടെ വിളംബരത്തിന് സൈതലവി സഖാഫി നറുക്കോട്, സിദ്ദീഖ് സഖാഫി കിഴക്കുംപുറം, മുസ്തഫ മദനി നാട്ടുകല്‍, സൈതലവി സഖാഫി പാലോട്, ഹസ്സന്‍കുന്നുപുറം, ജലീല്‍ ഹാജി കരിങ്കല്ലാത്താണി, ഹംസ ഹാജി പൊന്നത്ത്, മുസ്തഫ ഹാജി, മുഹമ്മദലി സഖാഫി കിഴുക്കുംപുറം നേതൃത്വം നല്‍കി. കെ എം പി തങ്ങള്‍,സെയ്തുട്ടി തങ്ങള്‍ പങ്കെടുത്തു
പട്ടാമ്പി: എസ് വൈ എസ് പട്ടാമ്പി സര്‍ക്കിള്‍ അറുപതാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടത്തി.
സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍, സിദ്ദീഖ് മാസ്റ്റര്‍, സൈനുദ്ദീന്‍ പൂവ്വക്കോട്, യൂസ്ഫ് പൂവ്വക്കോട്, ബാസിത് തങ്ങള്‍,ഉസ്മാന്‍ സഖാഫി, റിയാസ് കരിമ്പുള്ളി പങ്കെടുത്തു.