എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് നാളെ കുന്നളത്ത് തുടങ്ങും

Posted on: August 29, 2014 10:42 am | Last updated: August 29, 2014 at 10:42 am

ssf flagകല്‍പ്പറ്റ: കുന്നളം ഗ്രാമത്തിന് സര്‍ഗാത്മക വസന്തമൊരുക്കി കേരളാ സ്‌റ്റേറ്റ് സുന്നീ സ്റ്റുഡന്റ് ഫെഡറേഷന്‍(എസ് എസ് എഫ് ) 21ാമത് ജില്ലാ സാഹിത്യോത്സവിന് നാളെ തുടക്കമാകും. സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, സീനിയര്‍, ക്യാമ്പസ് എന്നീ ആറു വിഭാഗങ്ങളിലായി 86 ഇനങ്ങളില്‍ മത്സരം നടക്കും. താജുല്‍ഉലമ,സുന്നീ വോയ്‌സ്,രിസാല, സിറാജ് എന്നീ നാലുവേദികളാണ് ഒരുക്കിയിരിക്കുന്നത്. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ശേഷം മാനന്തവാടി, തരുവണ, കല്‍പ്പറ്റ, മേപ്പാടി, സുല്‍ത്താന്‍ ബത്തേരി എന്നീ അഞ്ച് ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500ഓളം മത്സരാര്‍ഥികളാണ് പങ്കെടുക്കുക. ഇന്ന് രാത്രി എട്ടിന് കുന്നളത്ത് വിളംബര ജാഥ നടത്തും.സാഹിത്യോത്സവിന നാളെ വൈകിട്ട് നാലിന് തുടക്കം കുറിച്ച് വി എസ് കെ തങ്ങള്‍ പതാക ഉയര്‍ത്തും. കേരളാ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ അധ്യക്ഷത വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ്, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, ടി കെ ഹംസ, എം സെയ്ത്, യു കെ എം അശ്‌റഫ് സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, കെ കെ മമ്മൂട്ടി മദനി, ഇബ്‌റാഹീം മുസ്‌ലിയാര്‍, മുഹമ്മദലി മാസ്റ്റര്‍, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, അബ്ദുല്‍ഗഫൂര്‍ സഖാഫി കുന്നളം, റഫീഖ് കുപ്പാടിത്തറ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചരക്ക് മത്സര പരിപാടികള്‍ ആരംഭിക്കും.
31ന് ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി പ്രാര്‍ഥന നടത്തും. ശമീര്‍ ബാഖവി അധ്യക്ഷത വഹിക്കും.
രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്,മുഹമ്മദ് സഖാഫി ചെറുവേരി,സിദ്ദീഖ് മദനി,ഉമര്‍ സഖാഫി ചെതലയം, നാസര്‍മാസ്റ്റര്‍ തരുവണ, സുലൈമാന്‍ അമാനി,ജഅ്ഫര് സ്വാദിഖ് ഇര്‍ഫാനി,റഫീഖ് സഖാഫി,ശാഹിദ് സഖാഫി, ഹനീഫ സഖാഫി, ഇബ്‌റാഹീം തരുവണ,അബ്ദുല്ല അഹ്‌സനി, ശമീര്‍ തോമാട്ടുചാല്‍,റസാഖ് കാക്കവയല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണ, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി, ട്രഷറര്‍ റഫീഖ് സഖാഫി, ഉമര്‍ സഖാഫി ചെതലയം, ശമീര്‍ തോമാട്ടുചാല്‍ എന്നിവര്‍ സംബന്ധിച്ചു.