Connect with us

Ongoing News

പര്‍വത തീവണ്ടിക്ക് നൂറ് വര്‍ഷം

Published

|

Last Updated

ഗൂഡല്ലൂര്‍: യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച നീലഗിരി പര്‍വത തീവണ്ടിയുടെ നീരാവി എന്‍ജിന്‍ നൂറ് വര്‍ഷം പിന്നിട്ടു. നീരാവി എന്‍ജിന്‍ താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. നീരാവി എന്‍ജിന്റെ തകരാര്‍ കാരണമാണ് ഇത് ഉപേക്ഷിച്ചിരുന്നത്. നീരാവി എന്‍ജിന്‍ പുനരാരംഭിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ഏഷ്യയില്‍ തന്നെ നീരാവി ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ഏക ട്രെയിന്‍ ഊട്ടി പര്‍വത തീവണ്ടിയാണ്. ആറ് നീരാവി എന്‍ജിനുകളായിരുന്നു ഊട്ടി-മേട്ടുപാളയം റെയില്‍പാതയില്‍ സര്‍വീസ് നടത്തിയിരുന്നത്.
1914ലാണ് നീരാവി എന്‍ജിന്‍ ഉപയോഗിച്ച് ഈ പാതയില്‍ തീവണ്ടി സര്‍വീസ് ആരംഭിച്ചിരുന്നത്. നീരാവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടിയിലെ യാത്ര വിനോദസഞ്ചാരികളുടെ ഇഷ്ടവിനോദമാണ്.