എസ് വൈ എസ് 60- ാം വാര്‍ഷികം എസ് ആര്‍ ജി ക്യാമ്പ് 13ന്

Posted on: August 29, 2014 12:44 am | Last updated: August 29, 2014 at 12:44 am

കോഴിക്കോട് : ‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന 60- ാം വാര്‍ഷിക സമ്മേളന പദ്ധതികളുടെ ഭാഗമായി സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ട ക്യാമ്പ് അടുത്ത മാസം 13ന് നടക്കും. വിവിധ ഘടകങ്ങളില്‍ നടക്കുന്ന ആദര്‍ശ,ചരിത്രപഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള പരിശീലനമാണ് രണ്ടാംഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. നേരത്തെ ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അറുപത് അംഗ എസ് ആര്‍ ജിമാര്‍ക്കുള്ള ഗൈഡും ക്യാമ്പില്‍ വിതരണം ചെയ്യും. കാലത്ത് പത്ത് മണിമുതല്‍ കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനത്തിന് ചരിത്ര ഗവേഷകരും പണ്ഡിതരും നേതൃത്വം നല്‍കും.